പരസ്പരം കൊമ്പുകോർത്ത് അഡ്രിയാൻ ലൂണയും നോഹയും; നാണക്കേടായി ഗ്രൗണ്ടിലെ വഴക്കിടൽ

പരസ്പരം കൊമ്പുകോർത്തത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. നായകൻ അഡ്രിയാൻ ലൂണയും, സ്ട്രൈക്കർ നോഹ സദോയിയുമായാണ് കളത്തിൽ ഗ്രൗണ്ടിൽ വഴക്കിട്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് താരങ്ങൾ വഴക്കിട്ടത്. ഗോളിലേക്കുള്ള നിർണായക പാസ് നോഹ നൽകാതിരുന്നതാണ് ലൂണയെ ചൊടിപ്പിച്ചത്. ഗോളിലേക്ക് എളുപ്പം നൽകേണ്ട പാസ് നോഹ പാഴാക്കുകയായിരുന്നു. തുടർന്ന് നയാകൻ ലൂണ ദേഷ്യപ്പെട്ട് ഓടിവന്ന് നോഹയോട് വഴക്കിടുന്നത്.
ഇരു താരങ്ങൾ പരസ്പരം തള്ളുകയും രൂക്ഷമായ ഭാഷയിൽ കൊമ്പുകോർക്കുകയുമായിരുന്നു. സഹതാരമെത്തി നോഹയെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു. ടീമിന്റെ നായകനും മികച്ച പ്ലയറും തമ്മിൽ ഗ്രൗണ്ടിലുണ്ടായ തകർക്കവും വഴക്കും നാണക്കേടായി മാറിയിരിക്കുകയാണ്. സീസണിന്റെ തുടക്കം മുതൽ നോഹ സദോയിയുമായി ടീമിലെ മറ്റ് താരങ്ങൾക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പ്രധാനമായി നോഹ പാസ് കൊടുക്കില്ലെന്ന ആരോപണം ആരാധകർ ഉന്നയിച്ചിരുന്നു.
Read Also: ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കൊമ്പന്മാർ
അതേസമയം മത്സരത്തിൽ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും ഗോൾ നേടി.ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു.
Story Highlights : Kerala Blasters Adrian Luna and Noah Sadaoui clash in ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here