ഇന്ന് വിവാഹിതനാകാനിരിക്കെ ഇന്നലെ രാത്രി ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ഇന്ന് വിവാഹിതനാകാനിരിക്കെ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് മരിച്ചത്. കോട്ടയം കുറവിലങ്ങാട് വെച്ച് ജിജോ സഞ്ചരിച്ച ബൈക്ക്, ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചുവെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. വിവാഹാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രയ്ക്കിടെയാണ് അപകടം. ജിജോയ്ക്ക് ഒപ്പം ബൈക്കില്‍ ഉണ്ടാരുന്ന വയനാട് സ്വദേശിയായ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights : Man who was scheduled to get married today died in a bike accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here