Advertisement

പത്തരമാറ്റോടെ ‘പൊൻമാൻ’; പ്രേക്ഷകരെ പിടിച്ചിരുത്തി ‘പിപി അജേഷ്’; കരിയർ ബെസ്റ്റാക്കി ബേസിൽ

January 30, 2025
Google News 4 minutes Read

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പിപി അജേഷ് എന്ന കഥാപാത്രമാണ് ബേസിൽ‌ ജോസഫ് സിനിമയിൽ അവതരിപ്പിക്കുന്നത്. ​ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിലിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാൻ കഴിയുന്ന പെർഫോമൻസാണ് സിനിമയിലുടനീളം കാണാൻ കഴിയുക. ജി ആർ ഇന്ദുഗോപൻറെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദീർഘനാൾ കലാസംവിധായകനായ ജ്യോതിഷ് ശങ്കർ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തന്നെ മികച്ച മേക്കിങ് കാഴ്ചവെച്ചിരിക്കുന്നു. സ്വർണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന സംഭവമാണ് ചിത്രം പറയുന്നത്. ‘ആവേശ’ത്തിലെ അംബാൻ ആയി തിളങ്ങിയ സജിൻ ഗോപുവും( മരിയാനോ) അരങ്ങു തകർക്കുന്നുണ്ട്. പൂർണമായും കൊല്ലത്തിന്റെ പശ്ചാത്തലത്തിലാണ് ‘പൊൻമാൻ’ ഒരുക്കിയിരിക്കുന്നത്. കൊല്ലത്തിന്റെ കടലോരപ്രദേശത്താണ് കഥയുടെ ഭൂമിക.

ബ്രൂണോ ആയി എത്തുന്ന ആനന്ദ് മന്മഥനും സ്റ്റെഫി എന്ന നായികയായി ലിജോമോളും മികച്ചൊരു പ്രകടനമാണ് നടത്തുന്നത്. സ്ത്രീധന സമ്പ്രദായത്തെയും അതു സമൂഹത്തിലും കുടുംബാന്തരീക്ഷത്തിലുമുണ്ടാക്കുന്ന സമ്മർദ്ദത്തെയും പറ‍ഞ്ഞാണ് ചിത്രം കടന്നുപോകുന്നത്. തന്റെ പൊന്നെടുക്കാൻ തലവെട്ടി കാവിലെത്തുന്ന അജേഷിന്റെ കഥയാണ് പൊന്മാൻ. ഒരു ഇമോഷണൽ കോൺഫ്‌ളിക്റ്റിലൂടെയാണ് ചിത്രം പോകുന്നത്.

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്‌സ്- നോക്ടർണൽ ഒക്‌റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി. അഡ്വർടൈസ്മെന്റ് – ബ്രിങ് ഫോർത്ത്.

Story Highlights : Ponman Malayalam Movie Basil Joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here