വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും; റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സംയുക്ത പാർലമെൻററി സമിതി അംഗീകരിച്ച റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി. വഖഫ് സംയുക്ത പാർലമെൻറ് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ പാർലമെൻ്റിൽ എത്തിയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
സ്പീക്കറുടെ അവതരണ അനുമതിയോടെ ജെപിസി അധ്യക്ഷൻ റിപ്പോർട്ട് ബജറ്റ് സമ്മേളനത്തിൽ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും. ഏഴാമത്തെ ഐറ്റമായാണ് ബില്ല് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also: റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ സി വേണുഗോപാൽ
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനായി സർക്കാർ ലിസ്റ്റ് ചെയ്ത ബില്ലുകളിൽ വഖഫ് നിയമഭേദഗതി ബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ നിർദ്ദേശങ്ങൾ തഴഞ്ഞുവെന്ന പ്രതിപക്ഷ ആരോപണം ജെ പി സി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളി. എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയതെന്നും വിശദീകരണം.
14 വ്യവസ്ഥകളിലെ ഭേദഗതികളോടെയാണ് വഖഫ് സംയുക്ത പാർലമെൻററി സമിതി
റിപ്പോർട്ടിന് അംഗീകാരം നൽകിയത്. റിപ്പോർട്ടിൽ വിവാദ വ്യവസ്ഥകളിൽ ബഹുഭൂരിഭാഗവും നിലനിർത്തിയതായാണ് വിവരം. 44 ഭേദഗതികൾ പ്രതിപക്ഷം നിർദേശിച്ചിരുന്നു എങ്കിലും വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് തള്ളിയിരുന്നു.
Story Highlights : The Waqf Amendment Bill will be presented in the Budget Session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here