ചാമ്പ്യന്‍സ് ട്രോഫി: മൂന്ന് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു; സ്റ്റേഡിയത്തിലേക്ക് പരമാവധി കാണികളെ എത്തിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്താനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ട്. ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ ആരംഭിച്ചിരുന്നു. വില്‍പ്പന തുറന്നതുമുതല്‍ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വ്യക്തമാക്കി. പാകിസ്താന്‍-ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്, പാകിസ്താന്‍-ബംഗ്ലാദേശ് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ആണ് ഞൊടിയിടയില്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ വീക്ഷിക്കാനുള്ള ഓഫ്‌ലൈന്‍ ടിക്കറ്റുകളുടെ വില്‍പ്പന ഫെബ്രുവരി മൂന്ന് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ 30% ടിക്കറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ വില്‍പ്പനക്കുള്ളൂവെന്നും പിസിബി അധികാരികള്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് വില്‍പ്പനയില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് ക്രിക്കറ്റ് ആരാധകരുടെ പിന്തുണ കൊണ്ട് മാത്രമാണ്. ഇത് കൂടുതല്‍ പ്രചോദനകരമാണെന്ന് ഒരു പിസിബി വക്താവ് പ്രതികരിച്ചു. ടിക്കറ്റ് വില്‍പ്പന സുഗമമാക്കുന്നതിന് പിസിബി പ്രതിജ്ഞാബദ്ധമാണ്. സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ കാണാന്‍ പരമാവധി കാണികളെ എത്തിക്കുകയെന്നതിനാണ് തങ്ങള്‍ പ്രധാന്യം നല്‍കുന്നതെന്നും വക്താവ് പ്രതകരിച്ചു.
Story Highlights: Three champions trophy match tickets sold out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here