Advertisement

വൻ പാരിതോഷികം പ്രഖ്യാപിച്ച് BCCI; ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനമായി നൽകും

March 20, 2025
Google News 2 minutes Read

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക.

മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിത് ശർമ്മയുടെ സംഘം കിരീടം ഉയർത്തി. 2002 നും 2013 നും ശേഷം ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്.

”തുടർച്ചയായി ഐസിസി കിരീടങ്ങൾ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തിൽ ടീം ഇന്ത്യയുടെ സമർപ്പണത്തെയും മികവിനെയും ഈ അവാർഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്.

ഐസിസി അണ്ടർ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ൽ ഞങ്ങൾക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്” – ബിസിസിഐയുടെപ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

ടൂർണമെന്റിലുടനീളം ടീം കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള ആദരമാണ് ഈ ക്യാഷ് അവാർഡ് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. സമ്മർദ്ദഘട്ടത്തിലും കളിക്കാർ ശ്രദ്ധേയമായ സംയമനം പാലിച്ചു. അവരുടെ വിജയം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് കളിക്കാർക്ക് ഒരു പ്രചോദനമാണ്. കഴിവ്, മാനസിക കരുത്ത്, വിജയ മനോഭാവം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യൻ ക്രിക്കറ്റ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ടീം വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Champions Trophy winners Indian team gets Rs 58 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here