Advertisement

ഉമ്മര്‍ പാണ്ടികശാല സാഹിബിനും ഫിലിപ്പ് മമ്പാടിനും ദമ്മാം എയര്‍പോര്‍ട്ടില്‍ സ്വീകരണം

January 30, 2025
Google News 3 minutes Read
Ummer Pandikashala Sahib and Philip Mambat received at Dammam Airport

മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉമ്മര്‍ പാണ്ടികശാല സാഹിബിനും പ്രശസ്ത ലൈഫ് കോച്ചും സോഷ്യല്‍ ഇന്‍ഫ്‌ലൂവന്‍സരുമായ ഫിലിപ്പ് മമ്പാടിനെയും ദമ്മാം എയര്‍പ്പോട്ടില്‍ സ്വീകരിച്ചു. സൗദി കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ജനുവരി 31 നു വെള്ളി ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അറിഞ്ഞതും അറിയേണ്ടതും എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ ദമ്മാമില്‍ എത്തിയ ഉമ്മര്‍ പാണ്ടികശാല സാഹിബിനെയും ഫിലിപ്പ് മമ്പാടിനെയും ബേപ്പൂര്‍ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് ഫൈസല്‍ പി കെ, സെക്രട്ടറി അയൂബ് ഫറോക്ക്, ഓര്‍ഗനൈസിങ് സെക്രട്ടറി സഫീര്‍ സി കെ, ഹബീബ് പൊയില്‍ തൊടി, ഷമ്മാസ് ചെറുവണ്ണൂര്‍ ഷഹബാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. (Ummer Pandikashala Sahib and Philip Mambat received at Dammam Airport)

നാളെ ജനുവരി 31 വെള്ളി ഉച്ചക് 1:30 മണിക്ക് Leader with Leaders എന്ന പ്രോഗ്രാമില്‍ ഉമ്മര്‍ പാണ്ടികശാല സാഹിബ് കിഴക്കന്‍ പ്രവശ്യയിലെ സെന്‍ട്രല്‍ ജില്ലാ മണ്ഡലം യൂണിറ്റ് നേതാക്കളുമായി സംവദിക്കും.

Read Also: ട്രംപിന് വഴങ്ങാനൊരുങ്ങി ടിക് ടോക്; ആപ്പ് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്

തുടര്‍ന്നു വൈകിട്ട് 4 മണിക്ക് കൗമാരം കരുത്തും കരുതലും എന്ന പരിപാടിയില്‍ പ്രവശ്യയിലെ കൗമാരക്കാരുമായി ബോധവല്‍കരണ ക്ലാസ് നടത്തും. അതേസമയം രക്ഷിതാകള്‍ക്കായി കൗമാരം തിരിച്ചറിയലും കരുതലും എന്ന വിഷയത്തില്‍ ഡോ: റബീദുദ്ദീന്‍ നടത്തുന്ന ക്ലാസ് നടക്കുന്നതാണ്. 6 മണിമുതല്‍ 7 മണി വരെ കള്‍ച്ചറല്‍ പ്രോഗ്രാമും, തുടര്‍ന്ന് 7.30 ന് അറിഞ്ഞതും അറിയേണ്ടതും എന്ന വിഷയത്തില്‍ ഫിലിപ്പ് മമ്പാട് കിഴക്കന്‍ പ്രവശ്യയിലെ പൊതുജനങ്ങളുമായി സംവദിക്കുന്നതാണ്.

Story Highlights : Ummer Pandikashala Sahib and Philip Mambat received at Dammam Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here