Advertisement

‘ഓപ്പറേഷൻ ക്ലീൻ’; എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ

January 31, 2025
2 minutes Read
police

എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പലർക്കും മതിയായ രേഖകൾ ഇല്ലായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാടും എറണാകുളം റൂറൽ പോലീസും ചേർന്നാണ് കസ്റ്റഡിയിൽ എടുത്തുതത്.

ഈ മാസം 15 ന് പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ബം​ഗ്ലാദേശികൾ പിടിയിലാകുന്നത്. നേരത്തെ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവർ പശ്ചിമ ബംഗാളിലെത്തി വ്യാജ രേഖകൾ‌ ഉണ്ടാക്കിയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഇവർ എത്തിയത്.

Read Also: അശ്ലീല സന്ദേശം അയച്ചു; എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ട് തല്ലി യുവതികൾ

അനധികൃത കുടിയേറ്റക്കാർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. 15 ബംഗ്ലാദേശികളെയാണ് രണ്ട് വർഷത്തിനിടയിൽ കൊച്ചിയിൽ നിന്ന് മാത്രം പിടികൂടിയിരിക്കുന്നത്. ഇരുപതിലധികം പേർ കൊച്ചി സിറ്റിയിൽ ഉണ്ട് എന്നുള്ളതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Story Highlights : 27 Bangladeshis arrested in Ernakulam Paravoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top