തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ എഎപിയ്ക്ക് ഒരുകൂട്ടം എംഎല്‍എമാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 7 പേര്‍ രാജിവച്ചു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ചാണ് എംഎല്‍എമാരുടെ കൂട്ടരാജി. (7 MLAs Resign From AAP Ahead Of Delhi Polls)
ഭാവന ഗൗര്‍,രോഹിത് മെഹറൗലിയ,രാജേഷ് ഋഷി,മഥന്‍ ലാല്‍,നരേഷ് യാദവ്, പവന്‍ ശര്‍മ്മ,ബി എസ് ജൂന്‍ എന്നിവരാണ് രാജിവെച്ചത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ആം ആദമി പാര്‍ട്ടി വിടാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. പാര്‍ട്ടിയ്ക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ രാജി കത്തില്‍ പരാമര്‍ശിച്ചു. എംഎല്‍എമാരുടെ രാജിയില്‍ പ്രതികരിക്കാന്‍ ആംആദ്മി പാര്‍ട്ടി ഇതുവരെ തയ്യാറായില്ല.
അതേസമയം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആംആദ്മി പാര്‍ട്ടിയെ വീണ്ടും കടന്നാക്രമിച്ചു. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നതിന് ഹരിയാനയിലെ കര്‍ഷകരെ പഴിച്ചവരാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളെന്ന് നരേന്ദ്രമോദി വിമര്‍ശിച്ചു. നുണപ്രചാരണത്തെ ന്യായീകരിക്കാന്‍ ഏതറ്റം വരെയും ആം ആദ്മി പാര്‍ട്ടി പോകും. സിഎജി റിപ്പോര്‍ട്ടിലൂടെ ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി പുറത്തുവണെന്നും നരേന്ദ്രമോദി വിമര്‍ശിച്ചു. അതേസമയം ഡല്‍ഹിയില്‍ കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങി. നന്‍ഗ്ലോയ് ജട്ട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി.
Story Highlights : 7 MLAs Resign From AAP Ahead Of Delhi Polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here