‘AAP വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടി; ബിജെപി ഡൽഹിയുടെ ക്രമസമാധാനം തകർത്തു’; മനീഷ് സിസോദിയ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം നന്നായി മുന്നോട്ടു പോകുന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജനക്പുരയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ് ആംആദ്മി പാർട്ടിയെന്നും മനീഷ് സിസോദിയ ട്വന്റിഫോറിനോട് പറഞ്ഞു.
കെജ്രിവാളിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വിശ്വാസം നൽകുന്നു. ഡൽഹിയിലെ മലയാളി സമൂഹവും തനിക്ക് പിന്തുണ നൽകാനായി എത്തി. രാജ്യ തലസ്ഥാനമായ ഡൽഹി മലയാളികളുടെ കൂടിയാണ്. കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനും നല്ല ജീവിത നിലവാരത്തിനും കൂടിയാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നതെന്ന് മനീഷ് സിസോദിയ പറഞ്ഞു.
ബിജെപി ഡൽഹിയുടെ ക്രമസമാധാനം തകർത്തു. ഡൽഹിയിലെ വിദ്യാഭ്യാസവും സൗജന്യ വൈദ്യുതിയും നിർത്തലാക്കും എന്നാണ് ബിജെപി പറയുന്നത്. യമുനയിൽ 7 പോയിന്റിന് മുകളിൽ അമോണിയ ഉണ്ട്. ഇത് നല്ലത് അല്ല. ഹരിയാനയുടെ ഈ പ്രവർത്തിയിൽ എങ്ങനെയാണ് ഡൽഹി ജനത അതിജീവിക്കുകയെന്ന് മനീഷ് സിസോദിയ പറഞ്ഞു.
Read Also: അശ്ലീല സന്ദേശം അയച്ചു; എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ട് തല്ലി യുവതികൾ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാളി വോട്ടുകളിൽ പാർട്ടികൾക്ക് കണ്ണുണ്ട്. കുടുംബ സംഗമങ്ങൾ, പൊതുയോഗങ്ങൾ എന്നിവായിലൂടെയാണ് പൊതുവെ പാർട്ടികൾ വോട്ട് തേടുന്നത്. ആംആദ്മി പാർട്ടി സർക്കാരിന്റെ സൗജന്യ വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങളുമാണ് കൂടുതൽ മലയാളികളും വിലയിരുത്തുന്നത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 15 വാഗ്ദാനങ്ങളുമായാണ് ആംആദ്മി പാർട്ടിയുടെ പ്രകടന പത്രിക അവതരിപ്പിച്ചത്. മഹിള സമ്മാൻ യോജന പദ്ധതിവഴി 2,100 രൂപ പ്രതിമാസം നൽകും. പൂജാരികൾക്കും ഗുരുദ്വാര പുരോഹിതർക്കും 18,000 രൂപ ഓണറേറിയം നൽകുമെന്നും വാഗ്ദാനം. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിൽസ നൽകുമെന്നും വാഗ്ദാനമുണ്ട്. ബിജെപിയും കോൺഗ്രസും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് എഎപി കുറ്റപ്പെടുത്തിയിരുന്നു.
Story Highlights : AAP leader Manish Sisodia about Delhi Assembly Election Campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here