Advertisement

‘വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല, ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്, കുട്ടി മരിച്ചത് അറിഞ്ഞില്ല’; ദേവീദാസന്റെ ഭാര്യ

January 31, 2025
Google News 1 minute Read

ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദേവീദാസന് ബന്ധമില്ല. സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള കരിക്കകം സ്വദേശിയായ ജോത്സ്യൻ ശംഖുമുഖം ദേവീദാസൻ എന്ന പ്രദീപിന്റെ വീട്ടില്‍ അർധരാത്രി കഴിഞ്ഞും പൂജകള്‍ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ജോത്സ്യം പഠിക്കാനെന്ന് പറഞ്ഞ് നിരവധിയാളുകള്‍ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രായമായവരാണ് കൂടുതലും വരുന്നത്. ദുർമന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്നും അയല്‍ക്കാർ ആരോപിക്കുന്നു. അയല്‍ക്കാരുമായി അധികം അടുപ്പമൊന്നുമില്ലാത്ത പ്രകൃതക്കാരനാണ് ഇയാള്‍. മുമ്പ് ഇയാള്‍ ടൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ഇതോടെ കേസിലേക്ക് മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ദേവീദാസനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കുട്ടിയുടെ കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. കേസില്‍ അറസ്റ്റിലായ ഹരികുമാർ ഇത്തരത്തില്‍ ഒരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നു. ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്കു പോകുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചത്.

ശ്രീതു മുടിമുറിച്ചതിലടക്കം ദേവീദാസന്റെ സ്വാധീനമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights : Balaramapuram Child Murder Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here