ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി കൊണ്ടെന്ന വിചിത്ര മൊഴിയാണ് പ്രതി ഹരികുമാറിന്റേത്. അടിയ്ക്കടി മൊഴി മാറ്റുന്ന പ്രതിയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയതുകൊണ്ട് എന്നാണ് പ്രതി ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു എന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. സഹോദരിയുമായുള്ള തര്‍ക്കം സംബന്ധിച്ച കാര്യം ഇന്നലെ പറഞ്ഞ ഹരികുമാര്‍ ഇന്ന് മാറ്റി പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടും കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. പ്രതിക്ക് കഴിഞ്ഞ ആറു വര്‍ഷമായി ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടെന്ന് എസ്പി സുദര്‍ശനന്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് നിലപാട്.
ശ്രീതുവും പ്രതി ഹരികുമാറും സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കരിക്കകം സ്വദേശിയായ പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്ക് 36 ലക്ഷം രൂപ കൊടുത്തെന്ന് ശ്രീതു മൊഴി നല്‍കിയിരുന്നു. കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമോ ആഭിചാരമോ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലയ്ക്ക് പിന്നില്‍ ശ്രീതുവിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തി.
Story Highlights : Child’s murder in Balaramapuram; Accused Harikumar in remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here