Advertisement

15കാരന്റെ മരണം; കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി; ആരോപണങ്ങൾ നിഷേധിച്ച് ഗ്ലോബൽ സ്കൂൾ

January 31, 2025
Google News 2 minutes Read

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു. കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ സ്കൂൾ നിഷേധിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായി പോലീസ് സംസാരിക്കും.

സ്കൂളിൽ പ്രാഥമിക പരിശോധന നടന്നു. സ്ക്രീൻഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് തുടർ നടപടികൾ ഉണ്ടാവുക. ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയിൽ നിന്ന് ചാടിയാണ് വിദ്യാർഥി മരിച്ചത്. മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ പരാതി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചിരുന്നുവെന്നും സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.

ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയിൽ പരാമർശമുണ്ട്. ടോയ്ലെറ്റ് നക്കിച്ചുവെന്നു പരായിൽ. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളിൽ നിന്നാണ് പരാതിയിലെ വിവരങ്ങൾ ശേഖരിച്ചത്. സ്കൂളുകളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നു.

Read Also: 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മ

തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. മുകളിൽ നിന്ന് വീണ മിഹിർ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. സഹപാഠികൾ ആരംഭിച്ച ജസ്റ്റിസ് ഫോർ മിഹിർ എന്ന ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായായിരുന്നു.

Story Highlights : Ragging case police recorded the statement of the family in Death of 15-year-old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here