Advertisement

ഹിറ്റ് മാന് പിന്നാലെ കിങ്ങിനും രക്ഷയില്ല; രഞ്ജിയിൽ വിരാട് കോലി 6 റൺസിന് പുറത്ത്

January 31, 2025
2 minutes Read

12 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്ക് നിരാശ. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ 15 പന്തുകള്‍ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോലി മടങ്ങിയത്. ഹിമാന്‍ഷു സാങ്‌വാന്റെ പന്തില്‍ കോലി ബൗൾഡ് ആവുകയായിരുന്നു. 2012-ല്‍ ഉത്തര്‍പ്രദേശിനെതിരെ രഞ്ജി കളിച്ച ശേഷം ഇതാദ്യമായാണ് കോലി ഡല്‍ഹിക്കായി രഞ്ജി കളിക്കാനിറങ്ങിയത്.

ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബി.സി.സി.ഐ. ആവശ്യപ്പെട്ടതുകൊണ്ടാണ് കോലി ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നു. പരിക്കിലായതിനാല്‍ കോലി ആ മത്സരത്തില്‍നിന്ന് വിട്ടുനിന്നു. രോഹിത് ശർമ, ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർക്ക് രഞ്ജിയിലും തിളങ്ങാനായില്ല. ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.

വിരാട് കോലി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങുന്നതു കാണാന്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത് 15,000-ല്‍ അധികം ആരാധകരാണ്. മത്സരം കാണാന്‍ സൗജന്യമായാണ് ആരാധകരെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിച്ചത്.സ്റ്റേഡിയത്തിന്റെ ഗേറ്റ് 16-ലെ തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ് ആരാധകരായ ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതോടെ സുരക്ഷ ശക്തമാക്കി.

Story Highlights : Virat Kohli returns to ranji trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top