Advertisement

കേരളത്തിൽ നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് മെഡിക്കൽ മാലിന്യം തള്ളൽ; ലോറി പിടികൂടി നാട്ടുകാർ

February 1, 2025
Google News 2 minutes Read
medical waste

കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി വീണ്ടും തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറി തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ആറുമാസമായി ഇവിടെ മാലിന്യങ്ങൾ എത്തിച്ച് കത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. തിരുപ്പൂർ പല്ലടത്താണ് സംഭവം. ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി പിടികൂടിയത്. ഫാം ഹൌസ് ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കും എത്തിച്ച് കത്തിക്കുന്നത്.

Read Also: വീട് നിർമ്മാണത്തിനിടെ അസമിൽ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി

പാലക്കാട് നിന്ന് പല്ലടത്തെ ഗോഡൌണിലേക്ക് മെഡിക്കൽ മാലിന്യമുൾപ്പടെ എത്തിച്ച ലോറിയാണ് നാട്ടുകാർ തടഞ്ഞത്. പല്ലടം സ്വദേശിയായ പൊന്നുസ്വാമിയുടെ ഗോഡൌൺ ലക്ഷ്യമാക്കിയാണ് ലോറി വന്നത്. പൊന്നുസ്വാമിയുമായുണ്ടാക്കിയ കരാറിന്മേൽ കഴിഞ്ഞ ആറ് മാസമായി ഇവിടെ കേരളത്തിൽ നിന്നുള്ള മാലിന്യം എത്തിക്കുന്നുണ്ട്. മാലിന്യം രാത്രി കത്തിക്കാറാണ് പതിവ്. പല തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ലോറിയിലുണ്ടായിരുന്ന മൂന്ന് പേരെയും തടഞ്ഞുവെച്ച് ഇവർ പൊലീസിന് കൈമാറി. തമിഴ്നാട് സ്വദേശിയും മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ട്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പടെ തള്ളിയതിൽ സംസ്ഥാനം പഴി കേൾക്കുന്നതിനിടയിലാണ് നാണക്കേടുണ്ടാക്കുന്ന പുതിയ സംഭവം.

Story Highlights : Dumping of medical waste from Kerala back to Tamil Nadu; Locals caught the lorry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here