ഫാലിമിക്ക് ശേഷം മമ്മൂട്ടി പടവുമായി നിതീഷ് സഹദേവ്

സൂപ്പർഹിറ്റ് കോമഡി റോഡ് മൂവി ഫാലിമിക്ക് ശേഷം നിതിൻ സഹദേവിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം. വാർത്ത നിതീഷ് സഹദേവ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടത്. മമ്മൂട്ടിക്കൊപ്പം സംവിധായകനും സഹ എഴുത്തുകാരൻ അനുരാജ് ഒ.ബിയും, പ്രൊജക്റ്റ് ഡിസൈനർ അഗ്നിവേശ് രഞ്ജിത്തും നിൽക്കുന്ന ചിത്രവും, മമ്മൂട്ടിക്കൊപ്പം ചർച്ചയിൽ ഇരിക്കുന്നതും ആയ മറ്റൊരു ചിത്രവുമാണ് പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റിനു ക്യാപ്ഷ്യനായി ‘നെക്സ്റ്റ് പടം വിത്ത് മമ്മൂക്ക’ എന്നും കുറിച്ചിട്ടുണ്ട്.
ഏറെ നാളായി റിലീസ് നീട്ടി വെക്കപ്പെട്ട മമ്മൂട്ടിയുടെ ഡീനോ ഡെനീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഫെബ്രുവരി 14ന് റിലീസാണ്. അതിനു ശേഷം മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ ശ്രീലങ്കയ്ക്ക് പോയി വന്ന ശേഷം നിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിനായകനൊപ്പം ഗ്രേ ഷേഡിൽ ഉള്ളൊരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. അതിനു ശേഷം ആവും നിതീഷ് സഹദേവുമായുള്ള ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുക. മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കും.

നിതീഷ് സഹദേവ് ചിത്രത്തിൽ മമ്മൂട്ടിയിടെ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ വ്യത്യസ്തമായ ഒരു സ്ലാങ്ങിൽ ആവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരൻ അനുരാജ് ഒ.ബി ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പ്രഖ്യാപിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ‘പെരുസാ പണ്ണ പോറേ’ എന്നെ കുറിച്ചിട്ടുണ്ട്. അതിനാൽ ചിത്രം ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആവുമെന്ന പ്രതീക്ഷയിൽ ആണ് മമ്മൂട്ടി ആരാധകർ.
Story Highlights : Mammootty’s next with Falimy director Nithish Sahadev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here