Advertisement

മിഹിറിന്റെ മരണം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക പരിശോധന നടത്തി

February 1, 2025
Google News 1 minute Read
Global-Public-School-ragging-issues-explanation-student-suicide

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക പരിശോധന നടത്തി. കേസില്‍ വിശദ മൊഴി നല്‍കാന്‍ കുട്ടിയുടെ മാതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് വകുപ്പ് തല അന്വേഷണം. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കും. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കും.
മിഹിര്‍ അഹമ്മദിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഗ്ലോബല്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

മിഹിറിന്റെ മാതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് കുടുംബം വ്യക്തമാക്കി.

Story Highlights : Mihir’s death: Education Department initiates probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here