Advertisement

‘കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ല’; കെ എന്‍ബാലഗോപാല്‍

February 1, 2025
Google News 1 minute Read

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. രാഷ്ട്രീയമായി താൽപര്യം ഉള്ള സംസ്ഥനങ്ങളിൽ കാര്യങ്ങൾ ചെയ്യും. എല്ലാ സംസ്ഥനങ്ങൾക്കും ഒരേ സമീപനം അല്ല. കേരളം ന്യായമായി പ്രതീക്ഷിച്ച കാര്യങ്ങൾ ഉണ്ട്. പ്രത്യേക പാക്കേജുകൾ പ്രതീക്ഷിച്ചു.

കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല. വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല. കഴിഞ്ഞ വർഷത്തെ ബജറ്റ് ഡോക്യുമെൻ്റ് നോക്കിയാൽ 75000 കോടി കിട്ടണം. എന്നാൽ കിട്ടിയത് 32000 കോടി മാത്രം

സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല. വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്. ഇതില്‍ പ്രതിഷേധം ഉണ്ട്.കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്.ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള ഫ്രണ്ട്‌ലി അല്ല ബിജെപി ഫ്രണ്ട്‌ലി ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. തൽക്കാലം ബിജെപിക്ക് ഇഷ്ടപ്പെടുന്ന ബഡ്ജറ്റ് മതിയെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. ഇനി സ്കൂളിൽ ഉച്ചഭക്ഷണമായി രണ്ട് ചപ്പാത്തിയും ഡാളും മഖാനിയും കൊടുത്താൽ മതിയെന്ന് പറഞ്ഞാൽ ശരിയാകുമോ എന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം മധ്യവർ​​ഗത്തെ സന്തോഷിപ്പിക്കുന്ന നികുതി പ്രഖ്യാപനങ്ങളോടെ നി‍ർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണം. നികുതി ഘടനയിലെ മാറ്റമാണ് ബജറ്റിനെ ഇത്തവണ ജനപ്രിയമാക്കുന്നത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർ‌മല സീതാരാമൻ വ്യക്തമാക്കി.

മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ളത്. എന്നാൽ കേരളത്തെ സംബന്ധിച്ച് സമ്പൂർണ്ണ നിരാശ പകരുന്നതാണ് ബജറ്റ്. കേരളം ആവശ്യപ്പെട്ട പ്രധാനകാര്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല.

Story Highlights : Unhappy about central budget 2025 k n balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here