Union Budget 2025: ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് മേലുള്ള നികുതിയിലും ഇളവ്; പരിധി 10000 ത്തിലേക്ക് ഉയർത്തി

കേന്ദ്ര ബജറ്റിൽ ഓഹരി നിക്ഷേപകർക്കും സന്തോഷ വാർത്ത. ഡിവിഡൻ്റ് വരുമാനത്തിൻ്റെ ടിഡിഎസ് പരിധി 5000 രൂപയിൽ നിന്ന് 10000 രൂപയാക്കി ഉയർത്തിയത് സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നികുതി ബാധ്യത കുറയ്ക്കും.
ഓഹരി നിക്ഷേപത്തിൽ നിന്ന് ലാഭവിഹിതത്തിലാണ് ഈ ടിഡിഎസ് ഈടാക്കിയിരുന്നത്. വർഷം 9000 രൂപ ലഭിച്ചിരുന്നവർക്ക് 10 ശതമാനം ടിഡിഎസ് കുറച്ച് 8100 രൂപയാണ് നേരത്തെ ലഭിച്ചിരുന്നത്. ഇത് പതിനായിരമാക്കിയതോടെ 11000 രൂപ ലാഭവിഹിതം നേടുന്നവർക്ക് 10 ശതമാനമായ 1100 കുറച്ച് 9900 അക്കൗണ്ടിൽ ലഭിക്കും.
കേന്ദ്ര ബജറ്റിൽ ആദായ നികുതി ഇളവിന് പുറമെയാണ് ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിലെ ടിഡിഎസ് പരിധിയും ഉയർത്തിയത്. പുതിയ നികുതി വ്യവസ്ഥയിൽ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർക്ക് ആദായ നികുതി നൽകേണ്ടി വരില്ല. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ കൂടെ ചേരുമ്പോൾ 1275000 രൂപ വരെ ശമ്പളം ലഭിക്കുന്നവർക്ക് ആദായ നികുതിയിൽ വലിയ ആശ്വാസം ലഭിക്കും.
Story Highlights : Union Budget 2025 Govt raises TDS limit on dividend income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here