ബജറ്റ് 2025: മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍… വില കുറയുന്നവ അറിയാം

2025 – 2026 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം പൂര്‍ത്തിയായിരിക്കുകയാണ്. ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് പ്രഖ്യാപിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങളാണ്. ബജറ്റ് പ്രകാരം നിലവില്‍ വില കുറയുന്ന ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, സമുദ്ര ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയാണ് വില കുറയാന്‍ പോകുന്ന പ്രധാന ഉല്‍പ്പനങ്ങള്‍.
മൊബൈല്‍ ഫോണ്‍: മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന 28 ലധികം ഉല്‍പ്പന്നങ്ങളെ കാപ്പിറ്റല്‍ ഗുഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററിയുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററിയുടെ പ്രാദേശികമായ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മരുന്നുകള്‍: 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് കാന്‍സര്‍ ചികിത്സാ മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.
ഇലക്ട്രിക് വാഹനങ്ങള്‍: ലിഥിയം – അയേണ്‍ ബാറ്ററികളുടെ നിര്‍മാണത്തിനായുള്ള ഉല്‍പ്പന്നങ്ങളെ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ ഇടയാക്കും.
ലെതര്‍ ഉത്പന്നങ്ങള്‍: വെറ്റ് ബ്ലൂ ലെതര്‍ പൂര്‍ണമായും കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കി
കരകൗശല വസ്തുക്കള്‍: കരകൗശല വസ്തുക്കളുടെ കയറ്റുമതിയെ പിന്തുണയ്ക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights : Union Budget 2025: What’s cheaper for consumers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here