ഉണ്ണി മുകുന്ദനും നിഖില വിമലും ഒരുമിക്കുന്ന ഗെറ്റ്സെറ്റ് ബേബിയുടെ ഗാനം പുറത്ത്

ആശിർവാദ് സിനിമാസ് റിലീസിനെത്തിക്കുന്ന ഉണ്ണി മുകുന്ദ ചിത്രം ഗെറ്റ് സെറ്റ് ബേബിയിലെ ഗാനം റിലീസ് ചെയ്തു. 100 ക്ലബ്ബിൽ ഇടം നേടിയ മാർക്കോയ്ക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ് നായികയാകുന്നത്. ശക്തിശ്രീ ഗോപാലനും കപിൽ കപിലനും ചേർന്ന് ആലപിച്ച, മനമേ ആലോലം എന്ന ഗാനം ഇതിനകം യൂട്യൂബിലും സോഷ്യൽ മീഡിയയിലെ നിരവധി കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്.

വൈ.വി രാജേഷും, അനൂപ് രവീന്ദ്രനും എഴുതി, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. മോഹൻലാലിനെ കൂടാതെ ആദ്യമായി ആശിർവാദ് സിനിമാസ് വിതരണത്തിനെടുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. സാം സി.എസ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ ആണ് നിർവഹിക്കുന്നത്.
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ആദ്യചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ റിലീസിനും ഒരാഴ്ച്ച മുൻപ് മാർക്കോ സോണി ലിവിലൂടെ റിലീസ് ചെയ്യും എന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇരുവരെയും കൂടാതെ ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. കിങ്‌സ്‌മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇതുവരെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

Story Highlights : unni mukundans’s get set baby’s first single is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here