‘മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

എം മുകേഷ് എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ കേസടുത്തത് മരട് പൊലീസാണ്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് ഇ പി ജയരാജനും വ്യക്തമാക്കി.
Story Highlights : A special investigation team submitted a charge sheet in the rape case against M Mukesh MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here