Advertisement

‘എനിക്ക് എന്റെ ലൈഫ് കോമഡിയല്ല സാറേ’ പ്രിൻസായി ദിലീപ്, പുതിയ ചിത്രത്തിന്റെ തീം വീഡിയോ പുറത്ത്

February 2, 2025
Google News 3 minutes Read
prince

ദിലീപിന്റെ ഏറ്റവും പുതിയ കുടുംബ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലിയുടെ’ ഒഫിഷ്യൽ തീം വീഡിയോ പുറത്ത്. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെ ദി സോൾ ഓഫ് പ്രിൻസ് എന്ന ടൈറ്റിലോടെയാണ് വീഡിയോ എത്തിയത്. ദിലീപിന്റെ 150–ാമത് ചിത്രമെന്ന പ്രത്യേകതയും ‘പ്രിൻസ് ആൻഡ് ഫാമിലി’ക്കുണ്ട്. ചിത്രത്തിൽ പ്രിൻസ് ആയിയാണ് ദിലീപ് എത്തുന്നത്. തീം വീഡിയോയിലൂടെ ഇതൊരു കുടുംബ ചിത്രമാണെന്ന സൂചനയാണ് ലഭിക്കുന്നത്. [Dileep as Prince]

മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. തീം വീഡിയോയിൽ ദിലീപിനൊപ്പം ഉർവശി,ധ്യാൻ ശ്രീനിവാസൻ, സിദ്ദീഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള,വിനീത് തട്ടിൽ,ജോൺ ആന്റണി എന്നിവരെയും കാണാം.

Read Also: ഫാലിമിക്ക് ശേഷം മമ്മൂട്ടി പടവുമായി നിതീഷ് സഹദേവ്

ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാൽ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പ്രിൻസ് ആൻഡ് ഫാമിലിക്കുണ്ട്.

Story Highlights : Dileep as Prince the theme video of the new film ‘Prince and Family’ is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here