ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് നേരെ കരിങ്കൊടി പ്രതിഷേധം; DYFI – CPIM പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി എംഎല്‍എ

വയനാട്ടില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി കാട്ടിയത്. എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
രാവിലെ പത്തരയോടെയാണ് സംഭവം. ചുള്ളിയോട് എന്ന അമ്പലവയലിനടുത്തുള്ള പ്രദേശത്ത് നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് എംഎല്‍എ എത്തിയത്. ഇതിനിടയിലാണ് പ്രതിഷേധം ഉണ്ടായത്. ഒരു വിഭാഗം സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്നാണ് എംഎല്‍എ ആരോപിക്കുന്നത്. അവര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു.
താന്‍ ഇറങ്ങിയ ഉടനെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. കരിങ്കൊടി കാണിച്ചോട്ടെ അതൊരു പ്രതിഷേധമാണെന്നും എന്നാല്‍ കൊടികെട്ടിയ വടിയുമായി അക്രമാസക്തരായാണ് അവര്‍ വന്നതെന്നും എംഎല്‍എ ആരോപിച്ചു. ഇറങ്ങിയപ്പോള്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. ആ വടി ഉപയോഗിച്ച് തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ ഗണ്‍മാന്‍ തടഞ്ഞുവെന്നും എന്നാല്‍ ഗണ്‍മാനെ മൃഗീയമായ ഉപദ്രവിച്ചുവെന്നും എംഎല്‍എ പറഞ്ഞു. പ്രകോപനം വേണ്ട, സര്‍ക്കാര്‍ പരിപാടിയാണെന്ന് ഞാന്‍ എന്റെ പ്രവര്‍ത്തകരോട് പറഞ്ഞ് പരിപാടിയിലേക്കിറങ്ങി. ഗണ്‍മാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. വളരെ ക്രൂരമായി എന്നെ അക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യം – ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.
വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് എംഎല്‍എയുടെ നീക്കം.
Story Highlights : CPIM – DYFI protest against IC Balakrishnan MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here