Advertisement

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; ബില്‍ നാളെ മന്ത്രിസഭയില്‍

3 days ago
Google News 1 minute Read

സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ വരുന്നു. ബിൽ നാളെ മന്ത്രി സഭയോഗത്തിൽ വരും. സ്വകാര്യ സർവ്വകലാശാലക്ക് അനുമതി നൽകാൻ സി പി ഐ എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ഉണ്ടാകും.

മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം അടക്കം നടത്താനുള്ള അവകാശത്തോട് കൂടിയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകര്‍ക്കായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.

മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ഏജന്‍സികള്‍ സര്‍വകലാശാല തുടങ്ങുന്നതിനായി സംസ്ഥാനത്ത് എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ സംസ്ഥാനത്തെ ചില പ്രമുഖ സ്ഥാപനങ്ങൾ സര്‍വകലാശാല എന്ന ആവശ്യവുമായി സര്‍ക്കാരിന് മുന്നിലുണ്ട്.

Story Highlights : Private universities amendment bill in cabinet tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here