ഒട്ടക ഇറച്ചി വേണോയെന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്യം; മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയെടുക്കുന്നതില്‍ പൊലീസ് അന്വേഷണം

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം. വാട്ട്‌സ്ആപ്പിലൂടെ പരസ്യം ചെയ്താണ് ഒട്ടക ഇറച്ചിക്ക് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഈ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളാണ് ഒട്ടക കശാപ്പുകാരെത്തേടിയുള്ള അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. (police probe into malappuram illegal camel slaughter)
ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചിയുടെ വില. രാജസ്ഥാനില്‍ നിന്നാണ് ഒട്ടകങ്ങളെ കടത്തിക്കൊണ്ടുവരുന്നത്. ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഒട്ടക ഇറച്ചി വില്‍ക്കുന്ന സംഘങ്ങളെ തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Also: സഞ്ജുവിനെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി ട്വന്റിഫോര്‍ പ്രതിനിധി വാട്ട്‌സ്ആപ്പ് പരസ്യത്തിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഒട്ടകത്തിന്റെ ഇറച്ചിയെല്ലാം മുന്‍കൂറായി ബുക്ക് ചെയ്ത് പോയെന്ന മറുപടിയാണ് ലഭിച്ചത്. നാളെയാണ് ആവശ്യക്കാര്‍ക്കായി ഒട്ടക ഇറച്ചിയുടെ വില്‍പ്പന നടക്കുക. ഇത് തടയാനാണ് പൊലീസിന്റെ നീക്കം.
Story Highlights : police probe into malappuram illegal camel slaughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here