Advertisement

ലോക മാതൃകകൾക്ക് കേരള ബദൽ ഉണ്ടാക്കാൻ ധനമന്ത്രി: ബജറ്റിലെ ന്യൂ ഇന്നിങ്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

February 7, 2025
Google News 2 minutes Read
KN Balagopals explanation of fuel tax

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സംരംഭകത്വ പ്രോത്സാഹനത്തിനായി വമ്പൻ പദ്ധതികൾ ആവിഷ്കരിച്ച സർക്കാർ ഇത്തവണത്തെ ബജറ്റിൽ മുന്നോട്ടുവെച്ച വേറിട്ട ആശയമാണ് ന്യൂ ഇന്നിങ്സ്. മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും, അനുഭവ പരിചയവും ഉപയോഗപ്പെടുത്തി സംരംഭങ്ങളും വസായങ്ങളും ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ്.

പ്രായമായ എന്ന് കരുതി മടിച്ചു നിൽക്കാതെ സംരംഭകത്വത്തിലേക്ക് മുതിർന്ന പൗരന്മാരും എത്തിച്ചേരേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിക്ക് എൻഭാഗ പറഞ്ഞു. ലോകത്തെ പ്രമുഖരായ ചില വ്യവസായികൾ വ്യവസായ വാണിജ്യരംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിർന്ന പൗരന്മാരായതിനു ശേഷമാണ്. മുതിർന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും പദ്ധതി സഹായിക്കും. പദ്ധതിയുടെ നടത്തിപ്പിനായി 5 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ സുരക്ഷയും ആരോഗ്യവും വളരെ പ്രധാനപ്പെട്ട വിഷയമാണ്. എല്ലാ വയോജനങ്ങൾക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണത്തിനും ചികിത്സയ്ക്കും പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങൾ എല്ലാം ഉറപ്പുവരുത്തുന്നതിനുവേണ്ടി ആരോഗ്യം, സാമൂഹ്യക്ഷേമം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്കീമുകൾ പ്രാദേശികതല ത്തിൽ സംയോജിപ്പിച്ചുകൊണ്ട് 6303 സമഗ്ര പരിപാടിക്ക് ഈ ബജറ്റിലൂടെ രൂപം നൽകുകയാണ്.

Read Also: 5 ലക്ഷം പേർക്ക് വരെ തൊഴിൽ, ആദ്യത്തെ മെഗാ ജോബ് എക്സ്പോ ഈ മാസമെന്ന് ബജറ്റിൽ ധനമന്ത്രി

സർക്കാർ അംഗീകൃത ഡിജിറ്റൽ ഗ്രിഡിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കിടപ്പുരോഗികൾക്കും മേൽപ്പറഞ്ഞ വയെല്ലാം ഉറപ്പുനൽകുന്നു. പാലിയേറ്റീവ് സംഘടന പ്രാദേശികതലത്തിൽ ഏകോപിപ്പിച്ചു കൊണ്ടാവും പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി നൽകുന്ന സേവനങ്ങൾക്കു പുറമെ സ്ഥിരം കെയർ ഗിവർ, ഡയറ്റ് ഭക്ഷണം, എഐ സർവയലൻസ് തുടങ്ങിയവ ഫീസ് ഈടാക്കിയും ലഭ്യമാക്കും. കിടപ്പുരോഗികൾ അല്ലാത്ത വയോജനങ്ങൾക്ക് ആരോഗ്യകരമായ പ്രായമാകൽ പദ്ധതി (Healthy Ageing) നടപ്പാക്കും. വാർദ്ധക്യ കാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കായി ഓപ്പൺ എയർ വ്യായാമ യന്ത്രങ്ങൾ കൂടി സജ്ജീകരിച്ച് മൾട്ടിജനറേഷൻ പാർക്കുകളാക്കി മാറ്റും. ഇതിനായി 5 കോടി രൂപ നീക്കിവെയ്ക്കുന്നു.എന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Kerala to create alternatives to global models

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here