Advertisement

തള്ളിപ്പറഞ്ഞത് ഒറ്റ വര്‍ഷം കൊണ്ട് തിരുത്തി; ഇന്ത്യ എഐ വിപ്ലവത്തിന്‍റെ നെടുംതൂണുകളിലൊന്നെന്ന് ആള്‍ട്ട്‌മാന്‍

February 7, 2025
Google News 3 minutes Read
ai

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ പ്രശംസിച്ചു ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്‌മാൻ. എഐ രംഗത്ത് ഇന്ത്യ എല്ലാ മേഖലകളിലുമുണ്ടെന്നും എഐ വിപ്ലവത്തിൻ്റെ പടനായകൻമാരിൽ ഒരാളാണ് ഇന്ത്യയെന്നും ആൾട്ട്‌മാൻ പറഞ്ഞു. ലോകത്ത് ഓപ്പണ്‍ എഐ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടെ ആള്‍ട്ട്മാന്‍ പ്രശംസിച്ചു.

[Sam Altman and Ashwini Vaishnaw]

കുറഞ്ഞ ചിലവിൽ എഐ സാങ്കേതികവിദ്യ ഇന്ത്യയിൽ തയ്യാറാക്കുന്നതിനെക്കുറിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവും സാം ആൾട്ട്‌മാനും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ആൾട്ട്‌മാനുമായുള്ള കൂടിക്കാഴ്ചയെ ‘സൂപ്പർ കൂൾ ഡിസ്‌കഷൻ’ എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. എഐക്കായി ജിപിയുകളും പുത്തൻ മോഡലുകളും ആപ്പുകളും നിർമിക്കാൻ ഇന്ത്യയുമായി സഹകരിക്കാമെന്ന് ഓപ്പൺ എഐ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

Read Also: വാട്‌സ്ആപ്പ് വഴി ഇനി ബില്ലുകളും അടയ്ക്കാം, പുത്തൻ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ

ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ മാത്രമുള്ള കരുത്ത് ഇന്ത്യയുടെ എഐ സ്വപ്നങ്ങള്‍ക്കില്ലെന്ന് മുമ്പ് പരിഹസിച്ച ആള്‍ട്ട്‌മാനാണ് ഒറ്റ വര്‍ഷം കൊണ്ട് തന്റെ നിലപാട് തിരുത്തിയത്. മറ്റ് രാജ്യങ്ങളേക്കാൾ കുറവ് പണം ചിലവഴിച്ചാണ് ഇന്ത്യ ചാന്ദ്ര ദൗത്യം നടത്തിയത്. മറ്റ് കമ്പനികൾ നിർമിക്കുന്നതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് എന്തുകൊണ്ട് ഇന്ത്യക്ക് എഐ മോഡൽ നിർമിച്ചുകൂടാ എന്നും സാം ആൾട്ട്‌മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് ചോദിച്ചു. 2023നു ശേഷം ഇതാദ്യമായാണ് സാം ആൾട്ട്‌മാൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇത്തവണ ഇന്ത്യയിലേക്ക് എത്തും മുമ്പ് ജപ്പാനും ദക്ഷിണ കൊറിയയും ആൾട്ട്‌മാൻ സന്ദർശിച്ചിരുന്നു.

Story Highlights : Sam Altman changes his mind on India’s AI plans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here