വയനാട്ടില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി

വയനാട്ടില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിലെ 9 ആം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മലയാളം അധ്യാപകന്‍ അരുണ്‍ മര്‍ദിച്ചെന്നാണ് പരാതി.
ഒരു കുട്ടിയോട് അധ്യാപകന്‍ ചോദ്യം ചോദിച്ചുവെന്നും അതിന് ആ കുട്ടി മറുപടി പറഞ്ഞപ്പോള്‍ ചില കുട്ടികള്‍ കൂവിയെന്നും താനാണ് കൂവിയതെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.
വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കുട്ടികള്‍ തന്നെ കളിയാക്കുകയായിരുന്നു എന്നുമാണ് അധ്യാപകന്‍ പറയുന്നത്. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ മുതുകിലും പുറത്തുമെല്ലാം പരുക്കുണ്ട്. താടിയെല്ലില്‍ നേരത്തെ കമ്പിയിട്ടിട്ടുണ്ടായിരുന്നു. അത് ഇളകി എന്നും വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ആരോപിക്കുന്നു. വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Story Highlights : Student attacked by teacher in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here