തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകർത്തു; പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ച് പല്ല് ഇടിച്ച് തകർത്തെന്ന് പരാതി. സംഭവത്തിൽ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു.
പ്ലസ്‌ടു വിദ്യാർത്ഥികൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിക്കുകയിരുന്നു. ഇതിൽ ഒരാൾ 18 വയസ് പൂർത്തിയായ ആളാണ്. ഈ വിദ്യാർത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘം ചേർന്നുള്ള മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Story Highlights : Student beaten up in Tripunithura
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here