Advertisement

വൈദ്യപരിശോധന നടത്തിയതില്‍ ഉള്‍പ്പെടെ വീഴ്ച; കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡന കേസില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

February 8, 2025
Google News 2 minutes Read
Kozhikode Medical College ICU rape case report details

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് ഉണ്ടായിട്ടും നീതി ലഭിച്ചില്ലെന്ന് അതിജീവിത പറഞ്ഞു. (Kozhikode Medical College ICU rape case report details)

വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ കെ വി പ്രീതിക്ക് വീഴ്ച പറ്റിയതായി കാണിച്ച് അതിജീവിത മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.ഇതില്‍ അന്വേഷണവിഭാഗം ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചില്ല. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. വൈദ്യ പരിശോധനക്കായി പൊലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്റെ ഗൗരവം സൂചിപ്പിച്ചിട്ടും ഇത് അവഗണിച്ചുവെന്നും പറയുന്നു. തെളിവുകള്‍ ഉണ്ടായിട്ടും നീതീ ലഭിച്ചില്ലെന്ന് അതിജീവിത.

Read Also: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍, കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തന്‍, ആരാണ് കെജ്‌രിവാളിനെ മലര്‍ത്തിയടിച്ച ജയന്റ് കില്ലര്‍ പര്‍വേശ് ശര്‍മ

മെഡിക്കല്‍ കോളേജ് ഐസിയു പീഡനത്തില്‍ പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടിന്‍ നിര്‍ദ്ദേശം ഉണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അതിജിവിത.

Story Highlights : Kozhikode Medical College ICU rape case report details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here