‘കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കാണിക്കുന്ന പ്രവർത്തന മികവ് രാജ്യത്തിന്റെ മറ്റിടങ്ങളിലും മാതൃയാക്കണം’: പ്രിയങ്ക ഗാന്ധി

കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കാണിക്കുന്ന പ്രവർത്തന മികവ് രാജ്യത്തിന്റെ മറ്റിടങ്ങളിലും പാർട്ടി മാതൃയാക്കണമെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങളുടെ പ്രവർത്തന മികവ് നേരിട്ട് കണ്ടു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല പ്രവർത്തനം സജീവമാക്കേണ്ടത്. അത് തുടരണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരെ വേഗത്തിൽ പുനരധിവസിപ്പിക്കണം. ഉരുൾപൊട്ടൽ ദുരന്തത്തോടെ ജില്ലയുടെ ടൂറിസം മേഖല തകർന്നു. ടൂറിസം മേഖലയെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരണം. വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പരിഹാരം കാണാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്ക ഒഴിഞ്ഞുമാറി. അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ ഇതുവരെ തിരഞ്ഞെടുപ്പ്ഫലം പരിശോധിച്ചിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട് സന്ദര്‍ശനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത്തല നേതാക്കന്‍മാരുടെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദര്‍ശനം നടത്തും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ 40-ല്‍ അധികം സീറ്റുകളില്‍ മുന്നിലാണ് ബി.ജെ.പി.
Story Highlights : Priyanaka Gandhi about delhi election 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here