Advertisement

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും

February 8, 2025
Google News 1 minute Read

പ്രിയങ്ക ഗാന്ധി എം പി ഇന്ന് വയനാട്ടിലെത്തും. ജില്ലയിൽ നടക്കുന്ന യുഡിഎഫ് ബൂത്ത് തല സംഗമങ്ങളിൽ പങ്കെടുക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യുഡിഎഫ് ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് സംഗമങ്ങൾ. നിയോജക മണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, ട്രഷറർ, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളാണ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.30ന് മാനന്തവാടിയിലും, 12ന് ബത്തേരിയിലും, 2ന് കൽപറ്റയിലും ആണ് സംഗമങ്ങൾ. തുടർന്നുള്ള രണ്ടു ദിവസം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സംഗമങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി 10 വരെ പ്രിയങ്ക ​ഗാന്ധി വയനാട്ടിലുണ്ടാകും. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ‌ സന്ദർശന വേളയിൽ നിർണായകമാകും.

Story Highlights : Priyanka Gandhi Wayanad visit today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here