Advertisement

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് വീരമൃത്യു

February 9, 2025
Google News 2 minutes Read
BJP neta killed by Maoists in Bastar

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ 31 മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം വധിച്ചു. രണ്ട് ജവാൻമാർക്ക് വീര മൃത്യു. ബിജാപൂരിലെ നാഷണൽ പാർക്കിനോട് ചേർന്ന വന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ സൈനിക നടപടി പുരോഗമിക്കുന്നു.വധിച്ച മാവോയിസ്റ്റിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു.

പരുക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ജനുവരി 12-ന് മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

പാർക്കിലെ ഒരു പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്.

അബുജ്മദ് വനമേഖലയോട് ചേർന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകൾക്ക് സുരക്ഷിത താവളമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2,799.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുകയും 1983-ൽ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

Story Highlights : 31maoists killed in gunfight at indravati national park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here