പാലക്കാട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ചു; കൊലയ്ക്ക് കാരണം കുടുംബകലഹം

പാലക്കാട് ഉപ്പുപാടത്ത് കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജനെയും പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (Palakkad husband killed wife and injured himself)
ഇന്ന് പുലര്‍ച്ചെ മരിച്ച ചന്ദ്രികയുടെ മകള്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെ വന്ന് നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടായിരുന്ന രാജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. ഭാര്യയെ കുത്തിയശേഷം രാജന്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്ന് സംശയമുണ്ട്. അടുത്തിടെ രാജന്‍ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Palakkad husband killed wife and injured himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here