Advertisement

1.8 ലക്ഷം കാറുകൾ തിരികെ വിളിച്ചു, ഈ ബാറ്ററിയിട്ട കാറുകൾക്ക് തീപിടുത്ത സാധ്യത കൂടുതൽ! വാഹനഉടമകൾ ശ്രദ്ധിക്കുക….

February 11, 2025
Google News 3 minutes Read

സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്ന കാർ കമ്പനികൾ തീപിടുത്ത സാധ്യത നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് സ്‍മാർട്ട്‌ഫോൺ, ബാറ്ററി സാങ്കേതികവിദ്യയ്ക്ക് ലോകമെമ്പാടും പ്രശസ്‍തമാണ്. ഇപ്പോൾ ബാറ്ററിയുടെ തീപിടുത്ത സാധ്യത കണക്കിലെടുത്ത് വിവിധ കാർ കമ്പനികൾ അവരുടെ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. ആജ് തക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

സാംസങ്ങിന്റെ ഉയർന്ന വോൾട്ടേജ് ബാറ്ററി സാങ്കേതികവിദ്യയാണ് ഈ തിരിച്ചുവിളിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. 1,80,196 കാറുകളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാറുകൾ തിരിച്ചുവിളിച്ചു.

സാംസങ്ങിന്റെ ഹൈ വോൾട്ടേജ് സെൽ നിർമ്മാണ പ്രക്രിയയിൽ സെപ്പറേറ്റർ ലെയറിൽ ചില പിഴവുകൾ കണ്ടെത്തിയതായും അതിനാലാണ് ഈ പ്രശ്നം കാണുന്നതെന്നും ഫോർഡിന്റെ അന്വേഷണത്തിൽ വ്യക്തമായി.

ഈ പ്രശ്നത്തിന് ഇതുവരെ ഉടനടി പരിഹാരമില്ലെന്ന് സാംസങ് പറയുന്നു. എങ്കിലും, ഈ തിരിച്ചുവിളി ബാധിച്ച ഫോർഡ് കാറുകളിൽ ‘ഇപ്പോൾ സുരക്ഷിതമായി നിർത്തുക’ എന്ന തലക്കെട്ടുള്ള ഒരു സന്ദേശം പോപ്പ്-അപ്പ് ചെയ്യും.

ഈ തിരിച്ചുവിളി നിരവധി ഫോർഡ് കാറുകളെ ബാധിച്ചിട്ടുണ്ട്. ഇതിൽ എസ്കേപ്പ് മോഡലുകൾ (2020-2024 കാലയളവിൽ നിർമ്മിച്ചത്), ലിങ്കൺ കോർസെയർ (2021-2024 കാലയളവിൽ നിർമ്മിച്ചത്) എന്നിവ ഉൾപ്പെടുന്നു. 2022-ൽ നിർമ്മിച്ച ഓഡി A7 ഉം 2022-2023 കാലയളവിൽ നിർമ്മിച്ച ഓഡി Q5 ഉം ഫോക്‌സ്‌വാഗൺ തിരിച്ചുവിളിക്കുന്ന കാറുകളിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു.

ഫ്രഞ്ച് കാർ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ വാഹനങ്ങളെയാണ് ഈ തിരിച്ചുവിളി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2020-2024 കാലയളവിൽ സ്റ്റെല്ലാന്‍റിസിന്‍റെ കീഴിലുള്ള ജീപ്പ് ബ്രാൻഡ് നിർമ്മിച്ച ജീപ്പ് റാംഗ്ലർ 4XE യുടെ ഏകദേശം 1,50,096 യൂണിറ്റുകളെയും 2022-2024 കാലയളവിൽ നിർമ്മിച്ച ജീപ്പ് ഗ്രാൻഡ് ചെറോക്കി 4XE യെയും ഈ തിരിച്ചുവിളി ബാധിക്കുമെന്ന് സാംസങ്ങ് അറിയിച്ചു.

Story Highlights : 1.8 lakh cars using samsung battery recalled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here