Advertisement

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

February 12, 2025
2 minutes Read

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൗവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നികത്താനാവാത്ത നഷ്ടം എന്നാണ് ആചാര്യ സത്യേന്ദ്ര ദാസിന്‍റെ മരണത്തെ കുറിച്ച് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

പക്ഷാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്ന് മുതൽ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇരുപതാം വയസ്സിലാണ് ആചാര്യ സത്യേന്ദ്ര ദാസ് സന്യാസം സ്വീകരിച്ചത്. നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു അദ്ദേഹം. 1992 മുതൽ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു.

Story Highlights : ayodhya ram mandir chief priest acharya mahant satyendra das dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top