Advertisement

സെന്‍സര്‍ ബോര്‍ഡിന്റെ ഇരട്ട നീതി അംഗീകരിക്കാനാവില്ല: സംവിധായകന്‍ അനുറാം

February 12, 2025
2 minutes Read
director anu ram against film censor board

ചെറിയ സിനിമകളോട് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്ന് സംവിധായകന്‍ അനുറാം. തന്റെ പുതിയ ചിത്രമായ മറുവശത്തിന്റെ റിലീസ് പ്രഖ്യാപിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി രുന്നു അനുറാം. വലിയ സിനിമകളെ തലോടി വിടുകയും ചെറിയ സിനിമകളെ വെട്ടിമുറിക്കുകയും ചെയ്യുന്ന സെന്‍സര്‍ ബോര്‍ഡ് നയം ശരിയല്ല. സെന്‍സര്‍ ബോര്‍ഡിന്റെ കത്തിക്ക് ഇരയായ ചിത്രമാണ് എന്റെ പുതിയ ചിത്രം മറുവശമെന്നും അദ്ദേഹം പറഞ്ഞു. (director anu ram against film censor board)

നല്ലൊരു ബഡ്ജറ്റില്‍ തുടങ്ങാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു മറുവശം എന്നാല്‍ അവസാനം പ്രൊഡ്യൂസര്‍ പിന്മാറിയപ്പോള്‍ സുഹൃത്തുക്കള്‍ സഹായിച്ചു കുറച്ചു ക്യാഷ് സ്വരൂപിച്ചു ആദ്യം പ്ലാന്‍ ചെയ്തതിന്റെ എത്രെയോ അളവ് താഴെ നില്‍ക്കുന്ന ഷൂട്ട് ബഡ്ജറ്റില്‍ സിനിമ ചെയ്തു എടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റ് ശക്തമാണ് എന്ന വിശ്വാസം തന്നെയാണ് അതിനുള്ള ധൈര്യം തന്നത്. പടം പൂര്‍ത്തീകരിച്ചു എങ്ങനെ എങ്കിലും സെന്‍സറില്‍ എത്തിച്ചപ്പോള്‍ സിനിമയുടെ കഥാഗതിയില്‍ ഏറ്റവും അത്യാവശ്യം ഉള്ള സ്ഥലത്ത് മാത്രം വന്നു പോകുന്ന വയലന്‍സ് പ്രശ്‌നമായി. എ സര്‍ട്ടിഫിക്കറ്റ് മതി ഞങ്ങള്‍ക്ക് എന്ന് തീരുമാനിച്ചിട്ടും പ്രമുഖരും ശക്തരും അല്ലാത്തത് കൊണ്ട് ആവാം കട്ട് വിധിച്ചപ്പോള്‍ ഒരു ചെറിയ പടത്തിന് കിട്ടാവുന്ന വലിയ പണിയായി പോയി. കില്‍ ഉം മാര്‍ക്കോ യും അടക്കം വലിയ വയലന്‍സ് പടങ്ങള്‍ ഓടുന്ന നാട്ടില്‍ ആണ് ഈ ഇരട്ട നീതി. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ അല്ല,അത് തന്നിട്ട് നിര്‍ണ്ണായക രംഗങ്ങള്‍ കട്ട് പറഞ്ഞതില്‍ ആണ് സങ്കടം. കുഞ്ഞു ബഡ്ജറ്റില്‍ നാലറ്റവും എങ്ങനെ എങ്കിലും കൂട്ടി മുട്ടിച്ചു ആഗ്രഹം കൊണ്ട് റിസ്‌ക് എടുത്ത് സിനിമ ചെയ്യുന്നിടത്തു എല്ലാ വര്‍ക്കും തീര്‍ത്തു സെന്‍സര്‍ സമര്‍പ്പിച്ചു കഴിഞ്ഞു പിന്നെ അവരുടെ വെട്ടി മുറിക്കല്‍ കൊണ്ട് സംവിധായകരുടെയും ടെക്നിഷ്യന്‍സിന്റെയും ചങ്ക് പറിയുന്നതിനൊപ്പം ക്യാഷ് മുടക്കുന്നവന്റെ കീശയും കീറും. സംവിധായകന്‍ അനു റാം പറയുന്നു.

Read Also: ‘രക്തത്തിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായില്ല, ഷൈൻ ടോം ചാക്കോയേ കുടുക്കിയത്, സ്വന്തം നിലയിൽ അന്വേഷണം നടത്തും’: പിതാവ് സി പി ചാക്കോ 24നോട്‌

നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം’മറുവശ’ ത്തിലുടെ നായകനാകുകയാണ്. ഈ മാസം 28 ന് ചിത്രം തിയേറ്ററിലെത്തും. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്.

Story Highlights : director anu ram against film censor board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top