Advertisement

‘ഹൗ ടു ട്രെയിൻ യുവർ’ ഡ്രാഗൺ ട്രെയിലറിന് സമ്മിശ്ര പ്രതികരണം

February 12, 2025
2 minutes Read

ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ആനിമേഷൻ ചലച്ചിത്ര പരമ്പര ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ലൈവ് ആക്ഷൻ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഡീൻ ഡെബ്‌ളോയിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചെയ്ത ഇതിനു മുൻപ് പുറത്തുവിട്ട ടീസർ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നു.

സാധാരണ വർഷങ്ങൾക്ക് മുൻപ് റിലീസായ ക്ലാസിക് ആനിമേഷൻ ചിത്രങ്ങളാണ് ഹോളിവുഡിൽ ലൈവ് ആക്ഷൻ സിനിമകളാക്കി പുനർനിർമ്മിക്കാറുള്ളത്. എന്നാൽ ചിത്രത്തിന്റെ ആദ്യ ആനിമേഷൻ പതിപ്പ് 2010ലും അവസാന മൂന്നാം ഭാഗം 2019ലും ആണ് റിലീസ് ചെയ്തത്. ഇത്ര പെട്ടെന്ന് ഒരു ലൈവ് ആക്ഷൻ റീമേക്കിന്റെ ആവശ്യം എന്താണെന്ന ചോദ്യമായിരുന്നു ടീസറിന് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണം.

ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന വൈക്കിങ്ങുകളും തീ തുപ്പും ഡ്രാഗണുകളും തമ്മിൽ പോരാട്ടങ്ങൾ നടക്കുന്ന സാങ്കൽപ്പിക ലോകത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അങ്ങനെയിരിക്കെ വൈക്കിങ് ഗോത്രത്തലവന്റെ മകന് പരിക്കേറ്റ ഒരു ഡ്രാഗണെ കിട്ടുകയും അവർ ചങ്ങാത്തത്തിലാകുകയും ചെയ്യുന്നതാണ് ഹൗ ടു ട്രെയിൻ യുവർ ഡ്രാഗന്റെ പ്രമേയം.

ടീസറിലും ട്രെയ്‌ലറിലും കാണുന്ന ദൃശ്യങ്ങളനുസരിച്ച് ആനിമേഷൻ ചിത്രത്തെ ഫ്രെയിം ബൈ ഫ്രെയിം അതെ പാടി പകർത്തി എന്നതും ആരാധകരുടെ വിമർശനങ്ങൾക്ക് കാരണമാണ്. അടുത്തിടെ ഡിസ്നിയുടെ സ്നോ വൈറ്റ് എന്ന ചിത്രത്തിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ആനിമേഷനുമായി വ്യത്യാസമില്ലാത്തതാണ് വിമർശനത്തിന് കാരണമെങ്കിൽ, സ്നോ വൈറ്റ് ഒറിജിനൽ ആനിമേഷൻ ചിത്രത്തിന്റെ കഥയുമായി പുലബന്ധം പോലും പുലർത്താത്തതിനാണ് വിമർശനമേറ്റ് വാങ്ങിയത്. ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ജൂൺ 11 റിലീസ് ചെയ്യും.

Story Highlights : How to train your dragon live action trailer receives mixed review’s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top