ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ശരീരമാകെ മുറിവുണ്ടാക്കി അതില്‍ ബോഡി ലോഷനൊഴിച്ച് പൊട്ടിച്ചിരിച്ചു, സ്വകാര്യ ഭാഗത്ത് ഡമ്പല്‍ തൂക്കി; മനസാക്ഷി മരവിപ്പിക്കും ദൃശ്യം പുറത്ത്

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍. (kottayam government nursing college ragging visual out)
കട്ടിലില്‍ തുണി കൊണ്ട് ശക്തിയായി കാലുകള്‍ ബന്ധിച്ചതിനാല്‍ തന്നെ കുട്ടിയുടെ കാലുകള്‍ മുറിഞ്ഞ് ചോരയൊലിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തു. വേദന കൊണ്ട് വിദ്യാര്‍ത്ഥി കരഞ്ഞപ്പോള്‍ ചില സീനിയേഴ്‌സ് വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷന്‍ ഒഴിച്ചു.
ഇത്രയധികം പീഡനം നടന്നിട്ടും തൊട്ടടുത്ത മുറിയില്‍ താമസിക്കുകയായിരുന്ന വാര്‍ഡന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് റാഗ്ഗിങ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
Story Highlights : kottayam government nursing college ragging visual out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here