ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയത് ഒരു മോഷ്ടാവ്. ഹെൽമറ്റ ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്. മതിയായി സുരക്ഷ ബാങ്കിൽ ഇല്ലാത്തതാണ് പട്ടാപ്പകൽ മോഷണത്തിന് ഇടയാക്കിയത്.
മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനായി പോയിരിക്കെയാണ് മോഷ്ടാവ് എത്തിയത്. കാഷ് കൗണ്ടറിന് കൃത്യമായ ലോക്ക് ഇല്ലായിരുന്നു. ഒരു കസേര ഡോറിൽ ചാരിവെച്ചായിരുന്നു ജീവനക്കാർ ഉച്ചഭക്ഷണത്തിനായി. മോഷ്ടാവ് ബാങ്കിൽ എത്തുന്നതും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.
Read Also: തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് നിഗമനം. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. മലയാളത്തിൽ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാർ പൊലീസിന് മൊഴി നൽകി. പ്രതിക്കായി വ്യാപക തിരച്ചിൽ. ശക്തമായ വാഹനപരിശോധന നടത്താൻ തീരുമാനിച്ചു.
Story Highlights : Thrissur Bank Robbery thief came wearing helmet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here