Advertisement

പ്രണയ ഗാനങ്ങളുടെ വിരുന്നൊരുക്കാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ വീണ്ടുമെത്തുന്നു

February 16, 2025
Google News 3 minutes Read

നിനക്കായ്‌, ആദ്യമായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും എന്നീ ആൽബങ്ങൾക്ക് ശേഷം പ്രണയഗാന സമാഹാരങ്ങങ്ങള്‍ക്ക് ഒരു തുടര്‍ച്ചയുമായി ഈസ്റ് കോസ്റ്റ് വിജയൻ. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ് കോസ്റ്റ് വിജയൻ ഒരുക്കിയിരിക്കുന്ന ‘വീണ്ടും’ എന്ന ആൽബത്തിന്റെ പ്രാകാശനം പ്രണയദിനത്തില്‍ കൊച്ചി കലൂര്‍ ഐ.എം.എ ഹാളിൽ നടന്നു.

നടൻ ദിലീപ് പ്രധാന അതിഥിയായെത്തിയ പ്രൗഡഗംഭീരമായ ചടങ്ങിൽ വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി, മണികണ്ഠന്‍, സഞ്ജു ശിവറാം, മോക്ഷ, അംബിക മോഹന്‍, ഗൗരി നന്ദ, സരയൂ മോഹന്‍, ശ്രുതി ലക്ഷ്മി തുടങ്ങിയവരുടെയും, ഗായകന്‍ നജിം അര്‍ഷാദ്, സംവിധായകരായ ജി.എസ് വിജയന്‍, എം.പദ്മകുമാര്‍, കണ്ണന്‍ താമരക്കുളം എന്നിവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചിച്ച് രണ്ജിന്‍ രാജ് ഈണമിട്ട് വിജയ്‌ യേശുദാസ് പാടിയ ‘ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പോഴു’ എന്ന് തുടങ്ങുന്ന ‘വീണ്ടും’ ആല്‍ബത്തിലെ ഗാനത്തിന്റെ ‘മ്യൂസിക് വീഡിയോ’യും ചടങ്ങില്‍ വച്ച് ദിലീപ് റിലീസ് ചെയ്തു. മോഡലുകളും ദമ്പതിമാരുമായ വിഷ്ണു, സ്വര്‍ണ എന്നിവരാണ്‌ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത മ്യൂസിക് വീഡിയോ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

പ്രണയത്തിന്റെ ഒരു ഹോൾ സെയിൽ ഡീലർ പോലെയാണ് ഞാൻ വിജയൻ ചേട്ടനെ കാണുന്നതെന്ന് നടന്‍ ദിലീപ് പറഞ്ഞു. ‘വീണ്ടും’ ആല്‍ബത്തിന്റെ റിലീസ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ മനുഷ്യന് ഇത്രയധികം പ്രണയമുണ്ടോ എന്നുപോലും തോന്നിപോകും. പലതരം ചിന്തകളിലൂടെ പലവിധം വാക്കുകൾ തപ്പി എടുത്ത് എഴുതിയാണ് അദ്ദേഹം ഗാനങ്ങൾ ഉണ്ടാക്കുന്നത്. ആ ഗാനങ്ങളിൽ എല്ലാം പ്രണയം നിറച്ചു വച്ചിരിക്കുന്നു” ദിലീപ് പറഞ്ഞു.

ഉണ്ണിമേനോന്‍, നജിം അര്‍ഷാദ്, റിമി ടോമി, മോക്ഷ എന്നിവര്‍ ആലപിച്ച മറ്റു നാല് ഗാനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത “കള്ളനും ഭഗവതിയും” എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടി മോക്ഷയെ ആദ്യമായി ഗായികയായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ മ്യൂസിക്കല്‍ ആല്‍ബത്തിനുണ്ട്.

‘പ്രണയാനുഭവങ്ങളുടെ മധുരമാം ഓര്‍മ്മകള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ സംഗീത ആല്‍ബത്തില്‍ വിജയ്‌ യേശുദാസ് പാടിയ “ഒരുപാട് സ്നേഹം”, നജിം അര്‍ഷാദ് പാടിയ “എന്താണ് ചെയ്യേണ്ടതെന്നറിയില്ല”, ഉണ്ണിമേനോന്‍ പാടിയ “ഒന്നും പറയുവാന്‍”, മോക്ഷ ആലപിച്ച “ഒരുപാട് സ്നേഹം”, റിമി ടോമി പാടിയ “ഒന്നും പറയുവാന്‍ ” എന്നിങ്ങനെ അഞ്ച് ട്രാക്കുകള്‍ ആണ് ഉള്ളത് . ഗാനങ്ങള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, ജിയോ സാവന്‍ ഉള്‍പ്പടെ എല്ലാ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ഇപ്പോള്‍ ലഭ്യമാണ്.

Story Highlights : East Coast Vijayan is back for a feast of love songs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here