Advertisement

മധ്യപ്രദേശിൽ വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞുവീണ് വരന് ദാരുണാന്ത്യം

February 17, 2025
Google News 2 minutes Read

മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരന് ദാരുണാന്ത്യം. ചടങ്ങിൽ‍ ‌പ​ങ്കെടുക്കാൻ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ.

Read Also: തിരക്കിൽ മരിച്ചവരുടെ ഉറ്റവർക്ക് മോർച്ചറിക്ക് മുന്നിൽ 10 ലക്ഷം രൂപ പണമായി നൽകി; നടപടി ചട്ടലംഘനം എന്ന് വിമർശനം

നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ‌എസ്‌യു‌ഐ) മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട പ്രദീപ് സിങ്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ കുതിരപ്പുറത്ത് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനായി എത്തുന്ന അദ്ദേഹം പെട്ടന്ന് കുഴഞ്ഞ് വീഴുകയും എല്ലാരും ഓടി അടുക്കുകയും ചെയ്യുന്നു, തുടർന്ന് വേഗത്തിൽ എല്ലാവരും ചേർന്ന് താഴേക്ക് ഇറക്കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി കാണാം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കുതിരപ്പുറത്ത് കയറുന്നതിന് മുൻപ് അദ്ദേഹം പരമ്പരാഗത നൃത്തം കളിച്ചിരുന്നുവെന്നും തുടർന്ന് നടന്ന ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നും പറയുന്നു.

Story Highlights : Groom falls from horse during wedding procession in Madhya Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here