Advertisement

‘നിർണായകം പ്രധാനമന്ത്രിയുടെ നിലപാട്’; ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരാൻ സാധ്യത

February 17, 2025
Google News 1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരാൻ സാധ്യത. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് വരെയാണ് സുരേന്ദ്രൻ തുടരാൻ സാധ്യത. കഴിഞ്ഞ അഞ്ചു വർഷത്തെ പാർട്ടിയുടെ മുന്നേറ്റം കെ സുരേന്ദ്രന് മെറിറ്റാകും. നിർണായകം പ്രധാനമന്ത്രിയുടെ നിലപാട്

പാർലമെൻററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പ്രസിഡൻറ് പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരെ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാൽ കെ സുരേന്ദ്രൻ തെറിക്കും.

എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നീ പേരുകളും സജീവ പരിഗണനയിൽ. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ഈയാഴ്ച്ചയുണ്ടാകും. പി.എസ് ശ്രീധൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15 ന് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്.

തൃശൂർ ലോക്‌സഭ സീറ്റ് ഉൾപ്പടെ ലഭിച്ച സാഹചര്യത്തിൽ സുരേന്ദ്രൻ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. പ്രസിഡൻ്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപെട്ടാൽ പാർട്ടിയിൽ സുരേന്ദ്രൻ കൂടുതൽ ശക്തനാകും.

അതേ സമയം, സംഘടനക്ക് ഏറ്റവും വലിയ വളർച്ച ഉണ്ടായത് വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണെന്നും, മുരളീധരനെ വീണ്ടും അധ്യക്ഷനാക്കിയാൽ സംഘടന തലത്തിൽ വലിയ വളർച്ച ഉണ്ടാക്കുമെന്നും പുനഃസംഘടന സംബന്ധിച്ച യോഗങ്ങളിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

ശോഭ സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. എം.ടി രമേശിൻ്റെ പേര് ഉയർത്തിക്കാട്ടുന്നവരും ഉണ്ട്. അതേ സമയം, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ സംസ്ഥാന പ്രസിഡൻ്റായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്.

Story Highlights : K Surendran will continue as bjp president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here