Advertisement

തരൂരിനെ തള്ളിപ്പറയാന്‍ വേണ്ടി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് അപകടകരം: എല്‍ഡിഎഫ്

February 17, 2025
Google News 2 minutes Read
LDF against congress shashi tharoor row

കേരളത്തെ പ്രശംസിക്കുന്ന ശശി തരൂരിന്റെ വാക്കുകളോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ്. വികസന യാഥാര്‍ത്ഥ്യങ്ങളുടെ പേരിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കോലാഹലങ്ങള്‍ അതിരുവിടുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ കേരളത്തിന് തന്നെ എതിരാകുന്ന സ്ഥിതിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല.തരൂരിനെ തള്ളിപ്പറയാനായി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് അപകടകരമാണ്. വസ്തുതകള്‍ പറയുന്ന ലേഖനത്തിന്റെ പേരില്‍ തരൂരിനെ ഉന്നം വയ്ക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും എല്‍ഡിഎഫ് പ്രസ്താവിച്ചു. (LDF against congress shashi tharoor row )

ശശി തരൂരിന്റെ നിലപാടിനെ പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുമായിരുന്നു തരൂര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അത് നേട്ടമാണെന്ന് പറയുന്നതില്‍ ചിലര്‍ക്ക് വല്ലാത്ത പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും: 18 മരണം ആയി, മരിച്ചവരില്‍ കുട്ടികളും; നിരവധി പേരുടെ നില ഗുരുതരം

ശശി തരൂരിന്റെ പ്രതികണം വിവാദമാക്കുന്നത് നശീകരണ വാസനയുള്ളവരാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് സാധാരണഗതിയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ തയ്യാറുള്ളവര്‍ കേരളത്തെ പ്രശസിക്കും. നമ്മുടെ നാട് മെച്ചപ്പെടുമ്പോള്‍ സന്തോഷം രേഖപ്പെടുത്തുന്ന സ്വാഭാവിക പ്രക്രിയയാണ് ഇവിടെയുണ്ടായതെന്നും അതിന് മറ്റ് ഉദ്ദേശങ്ങളില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : LDF against congress shashi tharoor row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here