Advertisement

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

February 18, 2025
2 minutes Read
miami

ഫ്ലോറിഡയിൽ പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ച് ജൂത വംശജൻ ഇസ്രായേലി ടൂറിസ്റ്റുകളെ വെടിവെച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മയാമി ബീച്ചിലാണ് സംഭവം നടന്നത്. കൊലപാതകശ്രമത്തിന് 27 കാരനായ മൊർദെഖായ് ബ്രാഫ്മാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മയാമി ബീച്ചിൽ തന്റെ ട്രക്ക് ഓടിക്കുമ്പോൾ, പലസ്തീനികൾ ആണെന്ന് കരുതിയ രണ്ട് പേരെ താൻ വെടിവെക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവത്തിൽ അച്ഛന്റെയും മകന്റെയും ജീവൻ തിരിച്ചു കിട്ടിയെങ്കിലും, ഒരാളുടെ ഇടതു തോളിലും മറ്റൊരാളുടെ കൈത്തണ്ടയ്ക്കും വെടിവെപ്പിൽ ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. അവർ പലസ്തീനികൾ അല്ലെന്നും ഇസ്രായേലി സന്ദർശകരാണെന്നും പൊലീസ് പറഞ്ഞു.

മയാമി ബീച്ചിൽ തന്റെ ട്രക്ക് ഓടിക്കുമ്പോൾ, പലസ്തീനികൾ ആണെന്ന് കരുതിയ രണ്ട് പേരെ താൻ വെടിവെക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവത്തിൽ അച്ഛന്റെയും മകന്റെയും ജീവൻ തിരിച്ചു കിട്ടിയെങ്കിലും, ഒരാളുടെ ഇടതു തോളിലും മറ്റൊരാളുടെ കൈത്തണ്ടയ്ക്കും വെടിവെപ്പിൽ ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. അവർ പലസ്തീനികൾ അല്ലെന്നും ഇസ്രായേലി സന്ദർശകരാണെന്നും പൊലീസ് പറഞ്ഞു.

17 തവണയാണ് ഇയാൾ ഇരുവർക്ക് നേരെയും വെടിയുതിർത്തത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇയാൾ വെടിവെച്ചതെന്നും തങ്ങൾ വെടിവയ്പ്പ് സമയത്ത് കാറിൽ പോകുമ്പോൾ തന്റെ പിതാവ് തലയിൽ ഒരു യാർമുൽക്കെ ധരിച്ചിരുന്നുവെന്ന് പരുക്കേറ്റ അരി റാബി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മകന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളും വെടിയേറ്റ പാടുകളും വ്യക്തമാണ്.

അക്രമി കാറിനടുത്ത് വന്ന് വെടിയുതിർത്തു. കാർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും, അയാൾ വെടിയുതിർത്തുകൊണ്ടിരിക്കുകയായിരുന്നു. വെടിയുണ്ടകൾ കാറിന്റെ പിൻഭാഗത്ത് പതിച്ചുവെന്നും തന്റെ പിതാവിന്റെ തലയ്ക്ക് വെടിയേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും അരി റാബി പ്രതികരിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്തു.

പ്രതിക്കെതിരെ വിദ്വേഷ കുറ്റം ചുമത്തണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് ആവശ്യപ്പെട്ടു. വിവാഹിതനായ ഇയാൾ പ്രദേശത്ത് പ്ലംബറായി ജോലി ചെയ്തുവരികയാണ്.

2023 ഒക്ടോബർ 7 ന് പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഗാസയിൽ യുഎസ് സഖ്യകക്ഷിയായ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയിൽ മുസ്ലീം വിരുദ്ധ, പലസ്തീൻ വിരുദ്ധ, സെമിറ്റിക് വിരുദ്ധ വിദ്വേഷം വർദ്ധിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ വക്താക്കൾ പറയുന്നു.

ടെക്സസിൽ 3 വയസ്സുള്ള ഒരു പലസ്തീൻ അമേരിക്കൻ പെൺകുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചത്, ഇല്ലിനോയിസിൽ 6 വയസ്സുള്ള ഒരു പലസ്തീൻ അമേരിക്കൻ ആൺകുട്ടിയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയത്, ടെക്സസിൽ ഒരു പലസ്തീൻ അമേരിക്കൻ പുരുഷനെ കുത്തിക്കൊല്ലുന്നത്, ന്യൂയോർക്കിൽ ഒരു മുസ്ലീം പുരുഷനെ മർദിക്കുന്നത്, കാലിഫോർണിയയിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ ജനക്കൂട്ട ആക്രമണം, വെർമോണ്ടിൽ മൂന്ന് പലസ്തീൻ അമേരിക്കൻ വിദ്യാർത്ഥികളെ വെടിവച്ചുകൊന്നത് തുടങ്ങിയവയും സമീപകാലത്തായി അമേരിക്കയിൽ നടന്ന സംഭവങ്ങളാണ്.

Story Highlights : Pro-Israel gunman in Florida shoots 2 Israelis, mistaking them for Palestinians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top