Advertisement

എഴുത്തുകാരനും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

February 18, 2025
Google News 1 minute Read

തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു. 93 വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിലും ധനുവച്ചപുരം എൻഎസ്എസ് കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സംസ്ഥാനത്തെ വിവിധ ഗവർണർമാരുടെ പി.ആർ.ഒ ആയി 17 വർഷത്തോളം പ്രവർത്തിച്ചു.

സ്വാതി തിരുനാൾ, സ്നേഹപൂർവ്വം മീര, അശ്വതി എന്നീ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശത്തിന്റെ സംഭാഷണവും ശ്രീവരാഹം ബാലകൃഷ്ണന്റേതായിരുന്നു. സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണി മുതൽ തൈക്കാടെ വസതിയിൽ പൊതുദർശനം. വൈകുന്നേരം 3.30ന് തൈക്കാട് ശാന്തിക കവാടത്തിലാണ് സംസ്കാരം നടക്കും.

Story Highlights : Sreevaraham Balakrishnan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here