Advertisement

കൊച്ചിയിൽ കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

February 19, 2025
Google News 2 minutes Read

കൊച്ചിയിൽ വിദ്യാർഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായിരുന്നത്. അ‍ഞ്ചു മണി മുതൽ കുട്ടിയെ കാണതായിരുന്നു. എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലാർപാടം ഭാ​ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.(12 year old girl who went missing from Kochi found)

ഏഴു മണിക്കൂർ നീണ്ട തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായതിരുന്നത്. ന​ഗരം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തയത്. സൈക്കിളിൽ സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായിരുന്നത്. കുട്ടിയുമായി പൊലീസ് എളമക്കര സ്റ്റേഷനിലേക്ക് തിരിച്ചു. പച്ചാളത്തുവെച്ചാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതയിരുന്നത്.

Story Highlights : 12 year old girl who went missing from Kochi found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here