കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്റെ വാര്‍ഷികാഘോഷം ഇന്ന്

റിയാദിയിലെ പ്രാദേശിക കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്ററിന്റെ പതിനൊന്നാം വാര്‍ഷികം ഇന്ന് നടക്കും. ഉമ്മുല്‍ ഹമ്മാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗാല നൈറ്റ് എന്ന പേരില്‍ വൈകിട്ട് 7 .30 നു. നടക്കുന്ന സംഗീത വിരുന്ന് വടകര എംപി ഷാഫി പറമ്പില്‍ ഉത്ഘാടനം ചെയ്യും. നാട്ടില്‍ നിന്നും എത്തുന്ന പ്രശസ്ത ഗായകന്‍ നിഖില്‍ പ്രഭ , ഗായിക പ്രിയ ബൈജു എന്നിവര്‍ ഗാല നൈറ്റ് സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചെയര്മാന് റാഫി കൊയിലാണ്ടി അറിയിച്ചു. (anniversary celebration of koyilandykoottam Global Community Riyadh Chapter)
പരിപാടിയോട് അനുബന്ധിച്ച് നടന്ന യോഗം പ്രസിഡന്റ് റാഷിദ് ദയ, ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം എന്നിവര്‍ നിയന്ത്രിച്ചു. യോഗത്തില്‍ പ്രഷീദ് തൈക്കൂടത്തിലിനെ പ്രോഗ്രാം ചെയര്മാന്‍ ആയും നൗഷാദിനെ പ്രോഗ്രാം കണ്‍വീനര്‍ ആയും തിരഞ്ഞെടുത്തു. കൊയിലാണ്ടികൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരികളില്‍ ഒരാളായിരുന്ന അന്തരിച്ച പി വി സഫറുല്ലയേ പരിപാടിയില്‍ അനുസ്മരിക്കുമെന്ന് പ്രസിഡന്റ് റാഷിദ് ദയ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ട്രെഷറര്‍ മുബാറക്ക് അലി നന്ദി പറഞ്ഞു.
Story Highlights : anniversary celebration of koyilandykoottam Global Community Riyadh Chapter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here