Advertisement

‘ജീവിതത്തിലെ അമൃത് തേടിയുള്ള യാത്ര’; കുംഭ മേളയിൽ സ്നാനം ചെയ്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്

February 20, 2025
Google News 2 minutes Read

മഹാ കുംഭ മേളയിൽ പങ്കെടുത്ത് മുൻ ISRO ചെയർമാൻ എസ് സോമനാഥ്. ത്രിവേണി സം​ഗമത്തിൽ പങ്കെടുത്ത് സ്നാനം ചെയ്‌തു. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ എത്തിയത്. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം സ്നാനം ചെയ്തു. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേളയെന്ന് എസ് സോമനാഥ് എക്സിൽ കുറിച്ചു. ത്രിവേണീ സം​ഗമത്തിൽ സാധാരണക്കാരോടൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞത് പ്രത്യേക അനുഭൂതിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

മഹാകുംഭമേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 55 കോടി 40 ലക്ഷം ഭക്തരാണ് ഇതുവരെ കുംഭമേളയിൽ പങ്കെടുത്തതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

അതേസമയം മഹാകുംഭമേളയില്‍ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സാമൂഹ്യമാധ്യമ കണ്ടെന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി.

സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതുമായ ദൃശ്യങ്ങള്‍ ചില പ്ലാറ്റ്‌ഫോമുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കോത്‌വാലി കുംഭമേള പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 17നാണ് ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് വിഷയത്തില്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള വീഡിയോകള്‍ വില്‍ക്കാനായി വച്ച ടെലഗ്രാം ചാനലിനെതിരെയാണ് കേസ്. ചാനലിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Story Highlights : S Somnath takes holy dip at Triveni Sangam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here